Uncategorized

“ഫലപ്രദമായ ആശയ വിനിമയം”

വചനം

3 യോഹന്നാൻ 1 : 14

വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു, അപ്പോൾ നമുക്കു മുഖാമുഖമായി സംസാരിക്കാം.

നിരീക്ഷണം

തന്റെ സ്നേഹിതനായ ഗായൊസിനു വേണ്ടി അപ്പോസ്തലനായ യോഹന്നാൻ എഴുതിയ ലേഖന ഭാഗമാണിത്. പുതിയ നിയമത്തിൽ ഗായൊസ് എന്ന പേരിൽ അറിയപ്പെടുന്ന ഏകദേശം അഞ്ച് വ്യക്തികള്‍ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. യോഹന്നാൻ ഇവിടെ അഭിസംബോധന ചെയ്യുന്ന ഗായൊസ് ഒരു സഭയെയോ, നിരവധി സഭകളെയോ സാമ്പത്തികമായി സഹായിച്ചിട്ടുളള വ്യക്തിയോ, അല്ലെങ്കിൽ തന്റെ ദേശത്ത് വളരെ സ്വാധീനം ഉളള വ്യക്തിയോ ആയിരിക്കാം.  ഏതായാലും യോഹന്നാന്റെ വിശ്വസ്ഥ സ്നേഹിതനായിരുന്നു ഈ വ്യക്തിയെന്ന് നമുക്ക് മനസ്സിലാക്കാം.  ആയതുകൊണ്ടു തന്നെ യോഹന്നാൻ ചില കാര്യങ്ങള്‍ സ്വാകാര്യമായി പറയുവാൻ ആഗ്രഹിക്കുന്നു.  അതുകൊണ്ടാണ് നിന്നെ കണ്ട് മുഖാമുഖമായി സംസാരിക്കാം എന്ന് യോഹന്നാൻ അപ്പോസ്തലൻ പറയുന്നത്.

പ്രായോഗീകം

നാമും നമ്മുടെ ആശയവിനിമയത്തിൽ മുഖാമുഖമായി കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നത് സത്യമാണ്. ഈ കാലഘട്ടത്തിൽ വാർത്താ വിനിമയം വളരെ പുരോഗമിച്ചിരിക്കുന്നു.  ഇന്ന് ഒരു സന്ദേശം കൈമാറുവാൻ നിമിഷങ്ങള്‍ മതി. മറ്റേത് തരത്തിലുളള ആശയവിനിമയത്തേക്കാളും തെറ്റിദ്ധാരണകള്‍ ഒഴിവാക്കി ശുദ്ധമായ ആശയവിനിമയം നടത്തുവാൻ സാധിക്കുന്നത് മുഖാമുഖമായി കണ്ടു നടത്തുന്ന ആശയവിനിമയത്തിനാണ്. ഒരു വ്യക്തിയുടെ ശബ്ദത്തിലെ ചില വിത്യാസങ്ങള്‍ ആ വ്യക്തി യഥാർത്ഥത്തിൽ എന്താണ് പറയുന്നതെന്നതിന്റെ സൂചകങ്ങളാണ്. ഒരാളുടെ നോട്ടവും ഭാവവും അല്ലെങ്കിൽ നെറ്റിചുളിക്കുന്നത്, അല്ലെങ്കിൽ ആശയ വിനിമയത്തിലെ ഒരു വ്യക്തിയുടെ ശരീരഭാഷ ഇവ ഒരു സന്ദേശം അയക്കുന്നതിലൂടെയോ, ഒരു ശബ്ദരേഖ അയക്കുന്നതിലൂടെയോ മനസ്സിലാക്കുവാൻ കഴിയുകയില്ല. പ്രധാനപ്പെട്ട കാര്യങ്ങള്‍ മറ്റൊരാളെ ബോധിപ്പിക്കുവാൻ പലപ്പോഴും മുഖാമുഖം കണ്ട് സംസാരിക്കുവാൻ ശ്രമിക്കുക.  അപ്പോസ്തലൻ യോഹന്നാന്റെ കാലത്ത് തന്റെ സുഹൃത്തിനെ നേരിൽ കാണണമെങ്കിൽ ബഹുദൂരം കാൽനടയായി സഞ്ചരിച്ച്, സമയം ചിലവഴിച്ചു മാത്രമേ ആശയവിനിമയം നടത്തുവാൻ കഴിഞ്ഞിരുന്നുള്ളൂ. കാരണം ഇന്നത്തെപ്പോലെയുളള യാത്രാ സൗകര്യങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല.  അത്രയും പരിശ്രമം വേണ്ടി വരുമെങ്കിലും തന്റെ സന്ദേശം മറ്റ് മാർഗ്ഗമൊന്നും ഗായൊസിന്റെ അടുക്കൽ എത്തിക്കുവാൻ യോഹന്നാൻ അപ്പോസ്തലൻ ആഗ്രഹിച്ചില്ല. കാരണം ചില കാര്യങ്ങള്‍ മുഖാമുഖമായി വേണം കൈകാര്യം ചെയ്യുവാൻ. 

പ്രാർത്ഥന

പ്രീയ യേശുവേ,

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ ബന്ധങ്ങള്‍ വികലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ബന്ധങ്ങളെ നഷ്ടപ്പെടുത്താതെ മുഖാമുഖം തെറ്റിദ്ധാരണകള്‍ ഒഴിവാക്കി ശുദ്ധമായ ആശയ വിനിമയം നടത്തുവാൻ എന്നെ സഹായിക്കേണമേ. അങ്ങനെ ചെയ്യുവാൻ യോഹന്നാൻ അപ്പോസ്തലനിൽകൂടി ലഭിച്ച പ്രാത്സാഹനത്തിനായി നന്ദി. ആമേൻ