Uncategorized

“ബലവും സ്നേഹവും നൽകുന്ന പിതാവ്”!

വചനം

സങ്കീർത്തനങ്ങള്‍ 62 : 11,12

ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു. ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.  കർത്താവേ, ദയയും നിനക്കുള്ളതാകുന്നു.

നിരീക്ഷണം

ഈ ഒരു ലളിതമായ പ്രസ്താവനയിലൂടെ ഇത്ര നല്ലവനായ ദൈവത്തെ മാത്രം സേവിക്കുവാൻ ദാവീദ് രാജാവ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു.  ദൈവം ഒരിക്കൽ അരുളിചെയ്തത് ദാവീദ് കേട്ടു എന്നും ആ ശബ്ദത്തിൽ നിന്നും രണ്ടു പ്രധാന കാര്യങ്ങള്‍ ദാവീദ് മനസ്സിലാക്കി എന്നും ഇവിടെ ഓർപ്പിക്കുന്നു.  ഒന്നാമതായി ദൈവം സർവ്വശക്തനാണെന്നും രണ്ടാമതായി ദൈവത്തിന് നമ്മോടുളള അചഞ്ചലമായ സ്നേഹത്തെയുമാണ്. ഇവ രണ്ടും നിത്യനായ ദൈവത്തിന്റെ മാറ്റമില്ലാത്ത സവിശേഷതകളാണ്. നാമും ഈ ദൈവത്തിന്റെ സവിശേഷതകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് നമ്മോടു തന്നെ ചോദിക്കുവാൻ കിഴിയും ഈ ദൈവം എന്റെ കൂടെയുണ്ടെങ്കിൽ എനിക്ക് മറ്റെന്താണ് വേണ്ടത്?

പ്രായോഗീകം

ദാവീദ് രാജാവ് ദൈവത്തിൽ നിന്നും താൻ അനുഭവിച്ച രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് നമ്മോട് പങ്കുവയ്ക്കുന്നത്.   ഈ ലോകത്തിൽ  ഒരു കുഞ്ഞിന് താൻ അഭിമുഖീകരിക്കുന്ന ഏതു വെല്ലുവിളികളെയും നേരിടുവാൻ തക്കണ്ണം തന്റെ പിതാവ് ശക്തനാണ് എന്ന് ഒരു ചിന്തയുണ്ടാകും. അതുകെണ്ട് തന്നെ തന്റെ ജീവിതത്തിൽ വെല്ലുവിളികള്‍ വരുമ്പോള്‍ ആ കുഞ്ഞ് ഉടനെ തന്നെ തന്റെ പിതാവിന്റെ അടുക്കലേയ്ക്ക് ഓടും കാരണം ആ പ്രശ്നത്തെ കൈകാര്യം ചെയ്യുവാനുളള ശക്തി തന്റെ പിതാവിന് ഉണ്ടെന്ന് ആ കുഞ്ഞിനറിയാം.  രണ്ടാമതായി ഒരു ചെറിയ കുഞ്ഞിന് തന്റെ പിതാവ് തന്നെ പൂർണ്ണമായി സ്നേഹിക്കുന്നവെന്ന് തോന്നേണ്ടതായിട്ടുണ്ട്.  വീട്ടിൽ പത്തു മക്കള്‍ ഉണ്ടെങ്കിലും അവരുടെ പിതാവ് അവരെ എല്ലാപേരെയും പൂർണ്ണമായി സ്നേഹിക്കുന്നവെന്ന് അവർക്ക് വിശ്വാസം ഉണ്ടാകണം.  അപ്രകാരം ഒരു കുഞ്ഞിന് ഈ രണ്ടുകാര്യത്തിലും പൂർണ്ണമായ ഉറപ്പ് ഉണ്ടാകേണം. നിർഭഗ്യവശാൽ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവരുടെ ലോക പിതാക്കന്മാരിൽ നിന്നും ഇവ രണ്ടും ലഭിക്കണമെന്നില്ല.  എന്നാൽ നാം കർത്താവായ യേശുക്രിസ്തുവിങ്കലേയ്ക്ക് കടന്നുവരുമ്പോള്‍ അളവില്ലാതെ ദൈവം തന്റെ ശക്തിയും സ്നേഹവും നമ്മിൽ പകരും. അവനെ ജാഗ്രതോടെ അന്വഷിക്കുന്നവർ അവനെ കണ്ടെത്തും എന്ന് ദൈവ വചനം പറയുന്നു. നമ്മുടെ സ്വർഗ്ഗീയ പിതാവിങ്കൽ നിന്നും ഇവ രണ്ടും നമ്മുക്ക് പ്രാപിക്കുവാൻ കഴിയും. ആകയാൽ പ്രീയ ദൈവ പൈതലേ ദൈവം നൽകുന്ന ശക്തിയേയും സനേഹത്തേയുംകാള്‍ മറ്റെന്താണ് നമുക്ക് വേണ്ടത്? കർത്താവായ യേശുക്രിസ്തുവിങ്കലേയ്ക്ക് കടന്നുവന്ന് അവന്റെ സംരക്ഷണവും സ്നേഹവും അനുഭവിച്ചറിയുവാൻ ഇതു വായിക്കുന്ന ഓരോരുത്തർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ സ്വർഗ്ഗീയ പിയാവായി ഞാൻ അംഗീകരിക്കുന്നു.  ആകയാൽ അങ്ങയുടെ സ്നേഹത്തെ രുചിച്ചറിയുവാൻ എന്നെ സഹായിക്കേണമേ.  അങ്ങ് നൽകുന്ന സുരക്ഷിതത്വവും ശക്തിയും അനുഭവിക്കുവാൻ എനിക്ക് ഇടയാക്കേണമേ. അങ്ങ് എനിക്ക് ഒരു പിതാവിന്റെ സനേഹം തന്ന് ഓരോ ദിവസവും വഴി നടത്തുമാറാകേണമേ. ആമേൻ