Uncategorized

“മറ്റുള്ളവരെ ശുശ്രൂഷിക്കുക”

വചനം

1 പത്രോസ് 4 : 10

ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.

നിരീക്ഷണം

യേശുക്രിസ്തുവിനെ അനുഗമിക്കുന്ന എല്ലാ വിശ്വാസികളും ദൈവം അവർക്ക് നൽകിയിരിക്കുന്ന കൃപാ വരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ഈ വചനത്തിലുടെ പത്രോസ് അപ്പോസ്തലൻ വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ പ്രയേജനത്തിനായിട്ടാണ് ദൈവം നമുക്ക് കൃപാവരങ്ങൾ നൽകിയിരിക്കുന്നത്.

പ്രായോഗികം

ദൈവം നമുക്ക് നൽകിയിരിക്കുന്ന കൃപാവരങ്ങൾ മറ്റുള്ളവരുടെ പ്രയോജനത്തിനുവേണ്ടിയാണ്. അതിലൂടെ മറ്റുള്ളവരെ സേവിക്കുക എന്നതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. എന്നാൽ ദൈവം നൽകിയ കൃപാവരങ്ങളെ നമുക്ക് സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുക എന്നത് ഏറ്റവും മോശമായ കാര്യമാണ്. മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗപ്പെടേണ്ടതിനാണ് ദൈവം നമ്മിലേയ്ക്ക് കൃപാവരങ്ങളെ പകരുന്നത്. ഒരു അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകുന്നതുപോലെ ദൈവകൃപ നമ്മിലേയ്ക്ക് ഒഴുകുവാൻ നാം ആഗ്രഹിക്കണം. ദൈവമാണ് നമുക്ക് ജോലിനൽകുന്നത് അതിലൂടെയും നമുക്ക് സഹപ്രവർത്തകരെ സേവിക്കുവാൻ കഴിയും അങ്ങനെ നാം മറ്റുള്ളവരെ സേവിക്കുമ്പോൾ കൂടുതൽ ആദരവും സ്വാധീനവും നമുക്ക് ലഭിക്കും. നാം മറ്റുള്ളവരെ സേവിക്കാനാണ് ദൈവം നമ്മെ ഇവിടെ ആക്കിയിരിക്കുന്നത് എന്ന് ഓർക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് അങ്ങ് നൽകിയിരിക്കുന്ന എല്ലാ കൃപാവരങ്ങളും മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ