Uncategorized

“യേശുവാണ് എന്റെ ശക്തിയും ബലവും”

വചനം

യെശയ്യാ 40 : 29

അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.

നിരീക്ഷണം

താങ്കൾക്ക് ഒരു ആശ്വാസം ആവശ്യമാണോ? എങ്കിൽ ഇതാണ് സമയം. യെശയ്യാ പ്രവാചകൻ നമ്മുടെ മഹാദൈവത്തെക്കുറിച്ച് ഇപ്രകാരം വ്യക്തമാക്കുന്നു ദൈവം ക്ഷീണിച്ചിരിക്കുന്നവർക്ക് ശക്തിയും ദുർബലർക്ക് ബലവും നൽകുന്നു.

പ്രായോഗികം

എനിക്ക് ഒരു പ്രശ്നവും ഇല്ല എല്ലാം നന്നായി നടക്കുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എന്നാൽ എപ്പോഴും അങ്ങനെ ആയിരിക്കുകയില്ല. ചിലസമയങ്ങളിൽ വേദനകളും പ്രയാസങ്ങളും ഉണ്ടാകാം. ചിലപ്പോൾ ദൈവം നമ്മെ പൂർണ്ണമായി ഉപേക്ഷിച്ചു എന്ന് തോന്നാം അപ്പോൾ നാം വിചാരിക്കും നമ്മുടെ ജാവിതകാലം മുഴുവൻ ഇനി ഇങ്ങനെ ആയിരിക്കും എന്ന്. അപ്പോഴും കർത്താവ് നമുക്ക് ശക്തിയും ബലവും നൽകുവാൻ നമ്മോടുകൂടെ ഉണ്ടിയിരിക്കും . അതിന് നമ്മുടെ ഒന്നും ദൈവത്തിന് ആവശ്യമില്ല. നാം ചെയ്യേണ്ടതുപോലെ ഭക്ഷണം കഴിക്കണം വ്യായാമം ചെയ്യണം അതൊക്കെ ആവശ്യമാണ്. എന്നാൽ ഇതൊന്നും അല്ല നമ്മെ ശക്തിപ്പെടുത്തുന്നത് ദൈവത്തിന്റെ ബലവും ശക്തിയും ആണ്. അതിന് നാം ദൈവത്തിന് നിരത്തരം നന്ദി പറയണം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ പ്രതീക്ഷിക്കാത്ത സമയത്ത് എനിക്ക് പുതിയ ശക്തിയും ബലവും നൽകിയതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്. തുടർന്ന് അങ്ങയുടെ ശക്തിയിൽ നിലനിൽക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ