Uncategorized

“യിസ്രായേൽ പുനഃസ്ഥാപിച്ചു”

വചനം

യെശയ്യാ 27 : 13

അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീം ദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.

നിരീക്ഷണം

യൊരോബെയാം യിസ്രായേൽ ജനതയെ പിളർന്ന് പത്ത് വടക്കൻ ഗോത്രങ്ങള്‍ അസ്സീറിയയും ഈജിപ്തും പിടിച്ചടക്കിയപ്പോള്‍ യഹൂദയിൽ ഉൽപ്പെട്ട ശേഷിച്ച രണ്ട് ഗോത്രം അവിടെ അവസാനിച്ചു വെന്ന് ചരിത്രം പരിശോധിച്ചാൽ കാണുവാൻ കഴിയും.  എന്നാൽ അക്കാലത്ത് യെശയ്യാവ് യിസ്രായേൽ ജനം യെരുശലേമിലേക്ക് ഭാവിയിൽ മടങ്ങി വരുമെന്ന് പ്രവചിച്ചു.  അത് ഏകദേശം 200 വർഷങ്ങള്‍ക്കുശേഷം പേർഷ്യൻ രാജാവായ കോരെശ് യിസ്രായേൽ ജനതയെ ബാബിലോൺ രാജാക്കന്മാരുടെ കൈയ്യിൽ നിന്നും വിടുവിച്ച് യെറുശലേമിലേക്ക് മടങ്ങിപ്പോകുവാൻ രേഖാമൂലം അനുമതി നൽകികൊണ്ട് കത്ത് കൊടുത്തപ്പോള്‍ ആ പ്രവചനം നിറവേറി.  എന്നാൽ അത് പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെട്ടത് 1948-ൽ യിസ്രായേൽ ഒരു രാഷ്ട്രമായി പ്രഖ്യാപിച്ചപ്പോഴാണ്.

പ്രായോഗികം

ഒരു നിമിഷം, ചിന്തിച്ചു നോക്കൂ! താങ്കളുടെ ജീവിതം തകരുന്നതായി എത്രതവണ തോന്നിയിട്ടുണ്ട്? യിസ്രായേൽ ജനതയെ സംബന്ധിച്ചിടത്തോളം പല ശത്രു രാജാക്കന്മാർ അവരുടെ രാജ്യം തകർക്കുകയും അവരുടെ ജീവിതം താറുമാറാക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും അവരുടെ രാജ്യം തകർത്തതിന്റെ ദുരിതം വർഷങ്ങളോളം അവർ അനുഭവിച്ചു  എന്നാൽ ആ ചെറിയ ജനത്തോടുളള ദൈവത്തിന്റെ വാഗ്ദത്തം ദൈവം പാലിച്ചു അവർക്ക് സ്വസ്ഥമായി പാർക്കുവാൻ ഒരു രാജ്യം ഒരുക്കിക്കെടുത്തു.  അങ്ങനെയെങ്കിൽ ദൈവ പൈതലേ, നീ അനുഭവിക്കുന്ന ദുരിത പൂർണ്ണമായ ജീവിതത്തെ ദൈവത്തിന് മാറ്റിമറിക്കുവാൻ കഴിയും.  നിന്നെ ദൈവത്തിന്റെ കരങ്ങളിൽ എല്പിച്ചാൽ മാത്രം മതി.  ദൈവം യിസ്രായേലിനോട് അരുളി ചെയ്ത പ്രകാരം സംഭവിച്ചുവെങ്കിൽ ഏതുകാര്യവും ദൈവഹിത പ്രകാരം ചോദിച്ചാൽ നിറവേറ്റിതരുവാൻ ശക്തനാണ് ഈ ദൈവം. യിസ്രായേലിന്റെ  പുനഃസ്ഥാപനം ചരിത്രത്തിൽ യാഥാർത്ഥ്യമായെങ്കിൽ ഇനിയും വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങളും അതുപോലെ നിറവേറും. വേദപസ്തകം സത്യമാണ് അതിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ അനുസരിക്കുകയും അതിൽ വിശ്വസിച്ച് ദൈവത്തിൽ മാത്രം ആശ്രയിക്കുകയും ചെയ്യുക. അങ്ങനെയെങ്കിൽ ജീവിതം ധന്യമാകും.

പ്രാർത്ഥന

കർത്താവേ,

എന്റെ ജീവിതത്തിൽ ഞാൻ തകർന്നു എന്ന് നിരവധി അവസരങ്ങളിൽ ചിന്തിച്ചിട്ടുണ്ട് എന്നാൽ ആ അവസരങ്ങളിൽ എല്ലാം അങ്ങ് എന്നെ രക്ഷിച്ചു തുടർന്നും എന്റെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തുവാൻ അങ്ങേയ്ക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. ഏതു സാഹചര്യങ്ങളിലും യേശുവിൽ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകേണമേ ആമേൻ.