Uncategorized

“യേശുവിനെ മുറുകെ പിടിച്ചുകൊള്‍ക”

വചനം

വെളിപ്പാട് 2 : 25

എങ്കിലും നിങ്ങൾക്കുള്ളതു ഞാൻ വരുംവരെ പിടിച്ചുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു.

നിരീക്ഷണം

യേശുക്രിസ്തു ഏഷ്യ മൈനറിലെ ഏഴ് സഭകളിൽ ഒന്നായ തുയഥൈരാ സഭയോട് അരുളിചെയ്ത വചനമാണിത്. ഈ സഭയുടെ ഒരു കുറവ് യേശുക്രിസ്തു അവരെ ഓർപ്പിക്കുന്നു. അവരിൽ പലരും ഈസേബെൽ എന്ന വ്യാജ പ്രവാചകിയാൽ വഞ്ചിക്കപ്പെട്ടു എന്നാൽ കർത്താവ് അവളെ താഴെയിറക്കും എന്നും അരുളിചെയ്യുന്നു. എന്നാൽ ഈ വ്യാജ പ്രവാചകിയാൽ വഞ്ചിക്കപ്പെടാത്ത ഒരുകൂട്ടം പേർ ആ സഭയിലും ഉണ്ടായിരുന്നു. ഈ വ്യാജ പ്രവാചകിയാൽ വഞ്ചിക്കപ്പെട്ടാതിരിക്കുന്നവരെ വരുവാനിരിക്കുന്ന രാജ്യത്ത് അധികാരികളാക്കി വയ്ക്കും എന്ന് ദൈവം അരുളിചെയ്തു. തുടർന്ന് അവരോട്, എങ്കിലും നിങ്ങള്‍ക്കുള്ളതിനെ അതായത് ദൈവത്താൽ ലഭിച്ച സകല ആത്മീക ഫലങ്ങളെയും ഞാൻ വീണ്ടും വരുന്നവരെയും മുറുകെ പിടിച്ചുകൊള്‍വീൻ എന്ന് അരുളിചെയ്തു.

പ്രായോഗീകം

വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഈസേബെൽ എന്ന വ്യാജ പ്രവാചകി ആരാണെന്ന് ക്രിത്യമായി പറയുവാൻ കഴിയുന്നില്ലെങ്കിലും, ഒരു കാര്യം ഉറപ്പാണ്, ക്രിസ്തുവിന്റെ മണവാട്ടിയായ സഭയെ അനേക വർഷങ്ങളായി ക്രിസിതുവിലുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് പിൻതിരിപ്പിക്കുവാൻ ശ്രമിക്കുന്ന സാത്താന്യ ശക്തി തന്നെയാണ്. ആ ശക്തി ന്യാവിധി, സ്വയനീതി, വിമർശനം, അധാർമീകത എന്നിവ നിറഞ്ഞതാണ്. ദൈവം ഈ ശക്തികള്‍ക്ക് എതിരായിരിക്കുന്നതു പോലെ ഇപ്പോള്‍ തുയഥൈരാ സഭയിലെ ചുരുക്കം ചിലർ മാത്രം ആ ദുഷ്ട ശക്തിയെ ആത്മാർത്ഥമായി എതിർത്തു നിന്നുകൊണ്ട് അവർ വിശുദ്ധിയെ കാത്തു സൂക്ഷിക്കുന്നതായും അധികം പേരും അതിന് അടിമപ്പെട്ടതായും കാണുവാൻ കഴിയും. ഈ കാലഘട്ടത്തിലെ നമ്മുടെ  സഭകളിലും ഇതേ പറയപ്പെട്ട അവസ്ഥ കാണുവാൻ സാധിക്കും എന്നത് യാഥാർത്ഥ്യം. എന്നാൽ എല്ലാ കാലത്തും ഈസേബെൽ എന്ന വ്യാജ പ്രവാചകിയുടെ ആത്മാവിന് മുന്നിൽ വഴങ്ങാത്ത ഒരു ശേഷിപ്പ് ഉണ്ടായിരിക്കും. അവർ പ്രയാസകരമായ എതിർപ്പുകള്‍ കടന്നുവരുന്ന സമയങ്ങളിൽ ശക്തമായി നിലകൊള്ളുന്നു. അങ്ങനെയുള്ളവരോട് ദൈവം പറയുന്നു ഞാൻ മടങ്ങി വരും വരെയും നിങ്ങള്‍ക്കുള്ള ദൈവ സ്നേഹം, അത്മാവിന്റെ ഫലങ്ങള്‍, വിശ്വാസം, വിശുദ്ധി, നിഷേധിക്കാനാവാതെ നിലനിൽക്കുന്ന വാഗ്ദ്ധമായ പ്രത്യശ ഇവ വിടാതെ മുറുകെ പിടിച്ചുകൊള്‍ക!

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് ചുറ്റും അനേകർ ഈസേബെൽ എന്ന വ്യാജ പ്രവാചകിയാൽ വഞ്ചിക്കപ്പെട്ടു ജീവിതം നശിപ്പിക്കുന്നത് ഞാൻ കാണുന്നു. എന്നാൽ ശത്രുവിന്റെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് അവയോട് എതിർത്ത് നിൽക്കുവാനും അങ്ങ് എന്നിൽ നിറച്ചിരിക്കുന്ന ആത്മാവിന്റെ ഫലങ്ങളിൽ നിലനിൽക്കുവാനും എന്നെ സഹായിക്കേണമേ. ആമേൻ