Uncategorized

“വഞ്ചിക്കപ്പെടരുത്”

വചനം

2 കൊരിന്ത്യർ 11 : 14

“സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ”.

നിരീക്ഷണം

സത്യ സുവിശേഷത്തിനു വിരുദ്ധമായിട്ടുളള വ്യാജ പ്രസംഗകരുടെയും സുവിശേഷകരുടെയും പ്രവർത്തനങ്ങളെ വിമർശിച്ചുകൊണ്ട് അപ്പോസ്തലനായ പൌലോസ് കൊരിന്ത്യയിലെ സഭയ്ക്ക് എഴുതുന്ന ഒരു ലേഖന ഭാഗമാണിത്.  പൌലോസ് അപ്പോസ്തലനും തന്റെ കൂട്ടാളികളും കൊരിന്തിലേക്ക് വന്നത് പണം ഉണ്ടാക്കുവാൻ അല്ലെന്നും മറിച്ച് മായമില്ലാത്ത ക്രിസ്തുവിന്റെ വചനം പ്രസംഗിപ്പാനായിരുന്നു എന്നും അപ്പോസ്തലൻ വ്യക്തമാക്കുന്നു. വളരെ ഉറപ്പോടെയും, ധൈര്യത്തോടെയും അപ്പോസ്തലനും കൂട്ടാളികളും സത്യ സുവിശേഷത്തെ അവരുടെ ഇടയിൽ പ്രസംഗിച്ചു എങ്കിലും ഇപ്പോള്‍ കപട പ്രസംഗകരുടെ വാക്കുകള്‍ കേട്ട് അവർ വഞ്ചിക്കപ്പെട്ടു എന്ന് അപ്പോസ്തലൻ അവരെ ഓർപ്പിക്കുന്നു.  എന്താണ് സംഭവിച്ചത്? പിശാച് പോലും പ്രകാശത്തിന്റെ ദൂതൻ എന്ന മട്ടിൽ വേഷം ധരിച്ച് ആളുകളെ കബളിപ്പിക്കുന്നു. ഇവിടെ ക്രൂശിനു വിരോധികളായ വ്യാജ പ്രസംഗകർ തങ്ങളുടെ യജമാനനായ പിശാച് ചെയ്യുന്നത് അനുകരിക്കുകയാണ്.

പ്രായോഗികം

രക്ഷിതാവും കർത്താവുമായ യേശുക്രിസ്തുവിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ച ക്രിസ്ത്യനികളായ നാം വളർത്തിയെടുത്ത വിശ്വാസത്തിൽ നിന്ന് ഒരിക്കലും വഞ്ചിക്കുവാൻ ശത്രുവിനെ അനുവദിക്കരുത്.  വചനാടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ കാണുപ്പോള്‍ അതിന്റെ മേഹങ്ങള്‍ നിങ്ങളെ കീഴിപ്പെടുത്തുവാൻ ഇടയാകരുത്. ദൈവത്തിന്റെ വേലയെ തകർക്കുവാൻ അതിനേതിരായി എത്രവലിയ ശക്തികള്‍ എഴന്നേറ്റാലും അവയൊന്നിനും ദീർഘകാലം നിലനിൽക്കുവാൻ സാധിക്കുകയില്ല (കൊലോ. 2 : 6-8).”

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവ വചനപ്രകാരം നേരായ പാതയിൽ ഇതുവരെ എന്നെ നടത്തിയതിനായി ഞാൻ നന്ദി പറയുന്നു.  ദൈവ വചനം ആഴമായി പഠിക്കുവാൻ എന്നെ പ്രാപ്തനാക്കുന്നതിനായി നന്ദി.  ഞാൻ അപ്രകാരം തന്നെ തുടർന്നും വളരുവാനും അങ്ങയിൽ വേരൂന്നി നിലനിൽക്കുവാനും എന്നെ സഹായിക്കേണമേ. ആമേൻ