Uncategorized

“സമൃദ്ധവും വിജയകരവുമാണ്”

വചനം

യോശുവ 1 : 8

“ഈ ന്യായപ്രമാണ പുസ്തകത്തിലുളളതു നിന്റെ വായിൽനിന്നും നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും”.

നിരീക്ഷണം

മോശയുടെ മരണശേഷം യിസ്രായേലിന്റെ പുതിയ നേതാവായ യോശുവയോട് സർവ്വശക്തനായ ദൈവം പറഞ്ഞ വാക്കുകളാണിത്. രാവും പകലും ന്യായപ്രമാണ പുസ്തകത്തിലുളളത് വായിക്കുകയും അവയെ ധ്യാനിക്കുകയും അപ്രകാരം പ്രവർത്തിക്കുതയും ചെയ്യുന്നുവെങ്കിൽ ദൈവം അഭിവൃദ്ധിയും വിജയവും നൽകും എന്ന് അരുളി ചെയ്തു.

പ്രായോഗികം

ബൈബിളിൽ ‘പ്രവൃത്തികള്‍ സാധ്യമാകും’ എന്നും നീ ‘കൃതാർത്ഥനാകും’ എന്നുമുളള രണ്ട് വാക്കുകള്‍ ഒരിമിച്ച് പരാമർശിച്ചിരിക്കുന്ന ഒരേ ഒരു ഭാഗമാണിത്.  ജനമെല്ലാം ഇപ്രകാരം അവരുടെ പ്രവൃത്തികള്‍ സാധ്യമാക്കുന്നവരും കൃതാർത്ഥന്മാരും ആയിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. പല ക്രിസ്ത്യനികളും ദൈവം തങ്ങള്‍ക്ക് സമൃദ്ധിയും വിജയവും തരും എന്ന സത്യത്തെ നിരാകരിക്കാറുണ്ട്. എന്നാൽ നാം എപ്പോഴും സമൃദ്ധിയും വിജയത്തെയും മാത്രം മുന്നിൽ കണ്ടുകൊണ്ട് ജീവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നില്ല. മറിച്ച് എപ്പോഴും ദൈവ വചനം സംസാരിക്കുകയും, ദൈവ വചനം ചിന്തിക്കുകയും, എന്നും ദൈവ വചനം അനുശാസിക്കുന്ന കാര്യങ്ങള്‍ ജീവിതത്തിൽ പ്രാവർത്തീകമാക്കി ജീവിക്കുകയും ചെയ്യുന്നതു മുഖാന്തിരം തന്റെ മക്കള്‍ സമൃദ്ധിയും വിജയവും പ്രാപിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവ വചനം നാം അനുസരിക്കുമ്പോള്‍, നമ്മുടെ ജീവിതം “സമൃദ്ധവും വിജയകരവുമായി മാറുന്നു”

പ്രാർത്ഥന

പ്രീയ യേശുവേ

കഴിഞ്ഞ നാളുകളിലെ ക്രസ്തീയ ജീവിതത്തിൽ അങ്ങ് സമൃദ്ധിയും വിജയവും തന്നതിന് നന്ദി. ഞങ്ങള്‍ ഒരിക്കലും ദരിദ്രരായും പരാജിതരായും തീരുവാൻ അങ്ങ് അനുവദിക്കുകയില്ല.   ഞങ്ങള്‍ക്കെതിരെ വരുന്ന പ്രതികൂലങ്ങളെ വചനം അനുസരിക്കുന്നതിലുടെ തരണം ചെയ്യുവാൻ സഹായിക്കുന്നതിനായി നന്ദി. തുടർന്നും അങ്ങയുടെ വചനം നിരന്തരം ധ്യാനിക്കുവാനും അത് അനുസരിക്കുവാനും കൃപ നൽകേണമേ. ആമേൻ