“അന്യോന്യം ആത്മികവദ്ധന വരുത്തുക”
വചനം
റോമർ 14 : 19
ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.
നിരീക്ഷണം
റോമിലെ സഭയ്ക്ക് തന്റെ ലേഖനം എഴുതി ഉപസംഹരിക്കുവാൻ തുടങ്ങിയപ്പോൾ, അപ്പോസ്ഥലനായ പൗലോസ് തന്റെ ഏറ്റവും തീവ്രമായ അപേക്ഷ കൂട്ടിച്ചേർക്കുന്നു, ദൈവജനത്തെ അന്യോന്യം ആത്മികവർദ്ധന വരുത്തുന്നവരാകുവാൻ പ്രോത്സാഹിപ്പിക്കുക എന്ന്.
പ്രായോഗീകം
സമാധാനത്തിലേയ്ക്ക് നയിക്കുന്നകാര്യങ്ങൾ ചെയ്യുവാൻ എല്ലാ ശ്രമങ്ങളും നടത്തുക എന്ന് അപ്പോസ്ഥലനായ പൗലോസ് പറഞ്ഞപ്പോൾ എതിർ ശക്തികൾക്കിടയിലുള്ള വിടവിൽ നിൽക്കുവാനും, സമാധാനം സ്ഥാപിക്കുവാനും അദ്ദേഹം ആവേശത്തോടെ ആഹ്വാനം ചെയ്യുകയായിരുന്നു. ബാനറുകൾ വഹിച്ചുകൊണ്ട് ഒരു പ്രത്യേക പ്രകോപനത്തെ അനുകൂലിച്ചോ എതിർത്തോ മാർച്ച് ചെയ്യുന്നത് എളുപ്പമാണ്. എന്നാൽ രണ്ട് എതിർ ശക്തികൾക്കിടയിൽ നിൽക്കുവാനും പരസ്പരം ആത്മീക ഉന്നതി വരുത്തുന്ന രീതിയിൽ സമാധാനം സാധ്യമാക്കുവാനും ധൈര്യവും ചില സന്ദർഭങ്ങളിൽ ധീരതയും ആവശ്യമാണ്. നമ്മൾ പരസ്പര സമാധാനം സാധ്യമാക്കുമ്പോൾ രണ്ടുവശത്തും പ്രശംസിക്കുവാൻ ചില ഗുണങ്ങൾ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ഇത് ഓരോ വശത്തെയും ഉത്കണ്ഠ ശമിപ്പിക്കുകയും സമാധാനം സംഭവിക്കാനുള്ള സാധ്യത തുറക്കുകയും ചെയ്യുന്നുന്നു. അത് സംഭവിച്ചാലും ഇല്ലെങ്കിലും നമ്മെ സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിക്കേണ്ടതിനാണ് വിളിച്ചിരിക്കുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതു ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
