Uncategorized

“സകലത്തിന്നും ആധാരമായിരിക്കുന്ന ദൈവം”

വചനം

കൊലൊസ്സ്യർ  1  :   17

അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.

നിരീക്ഷണം

മുൻ വചനങ്ങളിൽ, യേശു എല്ലാം സൃഷ്ടിച്ചുവെന്നും ദൃശ്യമായതും അതൃശ്യമായതും നിലനിർത്തുന്ന ഒരു കരമാണതെന്നും പൗലോസ് വ്യക്തമാക്കി. അത് ആരാണെന്നോ , എങ്ങനെയാണെന്നോ എന്നത് പ്രശ്നമല്ല, പക്ഷേ സകലവും സൃഷ്ടിച്ചവൻ ഒരുവനാണ്.

പ്രായോഗീകം

ജീവിതം താറുമാറായി തകരുന്നു എന്ന് കരുതുന്നുണ്ടോ? ജോലിസ്ഥലത്തോ, വീട്ടിലോ, സാമ്പത്തീകത്തിലോ, ശാരീരകമോ മാനസ്സീകമോ ആയ മണ്ഡലത്തിലോ അങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിക്കുന്നുണ്ടോ? ഇവിടെ പൗലോസ് അപ്പോസ്ഥലൻ പറയുന്നു യേശു എല്ലാത്തിനും ആധാരമായിരിക്കുന്നു എല്ലാം ഒരുമിപ്പിക്കുന്നു എന്ന്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ യേശുവിന് നമ്മുടെ വിവാഹത്തെയും നമ്മുടെ പണത്തെയും നമ്മുടെ ആരോഗ്യത്തെയും നമ്മുടെ മനസ്സിനെയും ആത്മീയമായ ക്ഷേമത്തെയും ഒരുമിച്ച് പിടിച്ചു നിർത്തുവാൻ കഴിയും. ചിലർക്ക് അത് അസാധ്യമാണെന്ന് തോന്നാം  എന്നൽ ദൈവം എല്ലാറ്റിന്റെയും സ്രിഷ്ടാവാണ്, അവൻ ഭൂമിയേയും പപഞ്ചത്തെയും എല്ലാം ഒരുമിപ്പിച്ചു നിർത്തുന്നു. ആകയാൽ എന്തു പ്രശ്നത്തിലൂടെ താങ്കൾ കടന്നുപോകുന്നെങ്കിലും ചന്നിച്ചിതറിയ ജാവിത്തെ ഒരുമിപ്പിക്കുവാൻ നമ്മുടെ കർത്താവിന് കഴിയും ആകയാൽ ഈ ദൈവത്തിൽ ആശ്രയിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു എന്റെ ചിന്നിച്ചിതറിയ ജീവിത സാഹചര്യങ്ങളെ ഒരുമിപ്പിച്ച് നിലനിർത്തുമാറാകേണമേ. ആമേൻ