“ദൈവത്തെ സ്തുതിക്കുന്നത് നിർത്തുവാൻ കഴിയുകയില്ല”
വചനം
സങ്കീർത്തനം 117 : 1-2
സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ. നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിൻ.
നിരീക്ഷണം
കർത്താവിനെ സ്തുതിക്കുകയും അവന്റെ നാമത്തെ ഉയർത്തുകയും ചെയ്യണമെന്ന് ദാവീദ് രാജാവ് നമ്മോടേ പറഞ്ഞു. ഈ കല്പന യേശുവിനെ അനുഗമിക്കുന്ന എല്ലാവർക്കും കൂടിയുള്ളതാണ്.
പ്രായോഗീകം
എല്ലായിപ്പോഴും കർത്താവിനെ സ്തുതിക്കുന്നത് തുടരുന്നതിന് ദാവീദ് നൽകുന്ന കാരണങ്ങൾ ഇതൊക്കെയാണ്. യേശുവിന് നമ്മോടെല്ലാവരോടും ആത്യന്തീകമായ സ്നേഹം ഉള്ളതുകൊണ്ട് നാം സ്തുതിക്കണം. കർത്താവിന്റെ വിശ്വാസം എന്നേക്കും നിലനിൽക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഇടയിൽ ഇപ്പോൾ സ്നേഹവും വിശ്വസ്ഥതയും കുറയുന്നു എന്നതാണ് സത്യം. എന്നിരുന്നാലും ദൈവത്തിന് ഒരിക്കലും അവസാനിക്കാത്ത സ്നഹം നമ്മോട് ഉണ്ട്. ഇപ്പോൾ ഇത്രയധികം പേർക്കിടയിൽ എന്തുകൊണ്ടാണ് ഇത്രയധികം വിഷാദവും കാഴ്ചപ്പാടില്ലായ്മയും ഉള്ളതെന്ന് ചിന്തിക്കുമ്പോൾ അത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഒരു പക്ഷേ നമ്മളിൽ പലരും സ്നേഹത്തിനും വിശ്വസ്ഥതയ്ക്കും വേണ്ടി തെറ്റായ സ്ഥലങ്ങളിൽ തിരയുന്നതുകൊണ്ടാകാം. നമ്മുടെ അനുഗ്രഹീത രക്ഷകനെ നിരന്തരം സ്തുക്കുന്നതിനും ദൈവത്തെക്കുറിച്ച് അറിയുവാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും നാം മടികാണിക്കുന്നു. ദൈവത്തിന്റെ സ്വന്തം പൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ് നമ്മെ പ്രബോധിപ്പിക്കുന്നുണ്ടെങ്കിൽ അതാണ് നമ്മൾ ചെയ്യേണ്ടത്. വാസ്ഥവത്തിൽ നമുക്ക് ഇപ്പോൾ ദൈവത്തെ സ്തുതിക്കുന്നത് നിർത്തുവാൻ കഴിയുകയില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ എപ്പോഴും സ്തുതിക്കുവാനും അങ്ങയുടെ അത്ഭുത പ്രവർത്തികളെക്കുറിച്ച് വർണ്ണിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
