Uncategorized

“എന്തുവേണം?”

വചനം

മത്തായി 20 :   32

യേശു നിന്നു അവരെ വിളിച്ചു: “ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു” എന്നു ചോദിച്ചു.

നിരീക്ഷണം

ഒരു ദിവസം രണ്ട് കുരുടന്മാർ യേശുവിനോട് കരുണ കാണിക്കേണമേ എന്ന് നിലവിളിച്ചു. യേശു അവരോട് ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരേണം എന്ന് ചോദിച്ചു?

പ്രായോഗീകം

ഈ സംഭവം വായിക്കുമ്പോൾ ഈ മനുഷ്യർ തങ്ങളുടെ അന്ധതയിൽ നിന്ന് മുക്തി നേടുവാൻ ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാണ്. എന്നാൽ നാം അർബുദ രോഗിയുടെ കയ്യിൽ സിഗററ്റുമായി കണ്ടിട്ടില്ലേ?  മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഒരു വ്യക്തിക്ക് വ്യക്തമായ ആവശ്യമുണ്ടെന്ന് തോന്നിയേക്കാം പക്ഷേ അവർ എന്താണ് യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നതെന്ന് അവർ പറയുന്നതുവരെ നമുക്ക് ശരിക്കും ഉറപ്പിക്കുവാൻ കഴിയില്ല. യേശു അവരോട് ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരേണം എന്ന് ചോദിച്ചു? നമ്മുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ എന്താണ് വേണ്ടത്? നാം എവിടേക്ക് പോകണമെന്ന് നമുക്ക് ഒരു ലക്ഷ്യം ഉണ്ടാകണം. നാം മറ്റുള്ളവരെ സഹായിക്കുവാൻ തുടങ്ങുന്നതിനുമുമ്പ് അവരോട് ചോദിക്കാം നിങ്ങൾക്ക് എന്താണ് വേണ്ടത്?

പ്രാർത്ഥന

പ്രീയ യേശുവേ,

ഉത്തമ ലക്ഷ്യത്തോടെ മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x