“മൃദു ഭാഷി”
വചനം
സങ്കീർത്തനം 55 : 21
അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.
നിരീക്ഷണം
മൃദുഭാഷിയായിരുന്ന ഒരു അടുത്ത സുഹൃത്തിനെക്കുറിച്ച് ദാവീദ് രാജാവ് നടത്തുന്ന വിലാപമാണ് ഇവിടെ നാം വായിക്കുന്നത്. ലളിതമായി പറഞ്ഞാൽ, തന്നെ വിശ്വസിക്കാമെന്ന് ദാവീദിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കബളിപ്പിച്ച, തികച്ചും കാപട്യം നിറഞ്ഞ ഒരാളായിരുന്നു ആ വ്യക്തി. എന്നാൽ കാലക്രമേണ, വെറുമൊരു മൃദുഭാഷി മാത്രമാണ് അയാളെന്ന് രാജാവിന് ബോധ്യമായി.
പ്രായോഗീകം
മൃദുഭാഷണം കൊണ്ട് നമ്മെ ആകർഷിക്കുകയും, പിന്നീട് നാം വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിയുകയും ചെയ്ത സാഹചര്യം അവസാമനായി ഉണ്ടായത് എപ്പോഴാണ് എന്ന് ഓർക്കുവാൻ കഴിയുന്നുണ്ടോ? വാക്കുകൾക്ക് ആധികാരികത ലഭിക്കണമെങ്കിൽ, അതിനൊത്ത ജീവിതശൈലിയും കൂടെയുണ്ടാവണം. വാചകമടി എളുപ്പമാണ്, എന്നാൽ വെറും വാക്കുകൾക്ക് വലിയ വിലയില്ലെന്ന് നമുക്കറിയാം. ഒരാളുടെ വാക്കുകൾക്ക് മൂല്യമുണ്ടെന്ന് തെളിയിക്കുന്ന പ്രവൃത്തികളാണ് ആളുകൾ ആഗ്രഹിക്കുന്നത്. അതിൽ കുറഞ്ഞതെന്തും വെറും വാചകമാടി മാത്രമാണ്. രാജാവായ ദാവീദ് ഇക്കാര്യം തിരിച്ചറിഞ്ഞത് കയ്പേറിയ അനുഭവത്തിലൂടെയാണ്. ആകയാൽ അങ്ങനെയുള്ള അനുഭവത്തിൽ എത്തുന്നതിനുമ്പ് ആ വ്യക്തിയെ മനസ്സിലാക്കുവാൻ ദൈവകൃപയ്ക്കായി യാചിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
വെറും വാക്കു പറയുന്ന വ്യക്തി ആകാതെ വാക്കുകൾക്ക് വിലകല്പിക്കുന്നവരായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
