“സ്നേഹിച്ചുകൊണ്ടേയിരിക്കുക”
വചനം
2 യോഹന്നാൻ 1 : 6
നാം അവന്റെ കല്പനകളെ അനുസരിച്ചു നടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചു നടപ്പാനുള്ള കല്പന ഇതത്രേ.
നിരീക്ഷണം
അപ്പോസ്ഥലനായ യോഹന്നാൻ, യേശുവിന് പ്രീയങ്കരനായ യോഹന്നാൻ, സുവിശേഷകനായ യോഹന്നാൻ എന്നിപേരുകളിൽ അറിയപ്പെടുന്നവർ എല്ലാം ഒരാൾ തന്നെയാണ്. അദ്ദേഹത്തെ ഏത് വിശേഷണത്താൽ വിളിച്ചാലും ശരി, പേര് വെളിപ്പെടുത്താത്ത ഒരു മാന്യസ്ത്രീക്ക് അദ്ദേഹം ഈ ചെറിയ ലേഖനം എഴുതി. ഈ സ്ത്രീ ഒരു സഭാ നേതാവായിരുന്നു, ക്രിസ്തീയതയുടെ യഥാർത്ഥ അടയാളം സ്നേഹം ആണെന്ന് യോഹന്നാൻ അവരെ ഓർമ്മിപ്പിച്ചു. യേശുവിനോടുള്ള നമ്മുടെ അനുസരണത്തിന് പിന്നിലെ പ്രേരകശക്തി സ്നേഹമാണ്, ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്ന അനുസരണം എന്നത് സ്നേഹത്തിൽ ജീവിക്കുക എന്നതാണ്.
പ്രായോഗീകം
പുതുതായി ഒന്നും ഇല്ല, ദൈവത്തിങ്കൽ സുവിശേഷം മാത്രമേയുള്ളൂ, അവിടുന്ന് നമ്മെ സ്നേഹിക്കുന്നു എന്നതാണ് ആ വാർത്ത. നാം എല്ലാവരെയും സ്നേഹിക്കുന്നു എന്നതിലൂടെ നമ്മൾ അവിടുത്തെ അനുയായികളാണെന്ന് മറ്റുള്ളവർ തിരിച്ചറിയും. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും സഭയുടെയോ, സംഘടനയുടെയോ എല്ലാ നിയമങ്ങളും, എല്ലാ പ്രമാണങ്ങളും, എല്ലാ വിശ്വാസ സംഹിതകളും നിരത്തിവെക്കാം എന്നാൽ, സ്നേഹം എന്ന അടിസ്ഥാന തത്വം അവിടെയില്ലെങ്കിൽ..നിങ്ങളുടെ കൈവശം ഒന്നും ഇല്ല. യേശു പറഞ്ഞത് സ്നേഹത്തെക്കുറിച്ചാണ്. അപ്പോസ്ഥലനായ പൗലോസും, പത്രോസും സംസാരിച്ചത് സ്നേഹത്തെക്കുറിച്ചാണ്. വേദപുസ്തകത്തിലെ അവസാന പുസ്തകത്തോടടുത്ത്, സുവിശേഷകനായ യോഹന്നാൻ പേരു വെളിപ്പെടുത്താത്ത ഒരു സഭാവിശ്വസിക്ക് എഴുതിയ 13 വാക്യങ്ങളുള്ള കത്തിൽ ഇങ്ങനെ പറയുന്നു. സ്നേഹിച്ചു കൊണ്ടേയിരിക്കുക, തീർച്ചയായും ആത്മാർത്ഥമായി തന്നെ.
പ്രാർത്ഥന
പ്രീയ യേശുവേ,
സ്നേഹം തന്നെയാണ് ക്രിസ്തുമതം എന്ന് വിളിക്കപ്പെടുന്ന ഈ ജീവിതത്തിന്റെ കാതൽ എന്ന് മറന്നുപോകരുത്. അതുകൊണ്ട്, സ്നേഹിച്ചു കൊണ്ടേയിരിക്കുക, തീർച്ചയായും ആത്മാർത്ഥമായി തന്നെ. ആമേൻ
