“സ്വയം പുകഴ്ചയുണ്ടോ?”
വചനം
സങ്കീർത്തനം 36 : 2
അവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.
നിരീക്ഷണം
ദാവിദ് രാജാവ് മുമ്പിലത്തെ വചനത്തിൽ പാപത്താൽ മൂടപ്പെട്ടവരെക്കുറിച്ച് ദൈവം തന്നോട് ഒരു കാര്യം പറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നു. പാപത്തിൽ മുഴുകപ്പെട്ടവർ ദൈവത്തെ ഭയപ്പെടാത്തതിനാൽ, സ്വന്തം പാപത്തെ പോലും തിരിച്ചറിയുവാൻ കഴിയാതെ സ്വയം ആകർഷിക്കപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് പാപത്തെ വെറുക്കുവാൻ പോലും അവർക്ക് കഴിയുന്നില്ല.
പ്രായോഗീകം
സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത് “നിങ്ങൾക്ക് നിങ്ങളോട് തന്നെ വളരെയധികം മതിപ്പാണോ?” പൊതുവെ പറഞ്ഞാൽ, ദാവീദ് രാജാവ് തനിക്ക് അറിയാവുന്ന ദുഷ്ടന്മാരായ ആളുകളെക്കുറിച്ച് വിവരിക്കുകയായിരുന്നു. ദാവീദ് രാജാവിന്റെ കണക്കിൽ വ്യക്തിപരമായ നേട്ടങ്ങളോടുള്ള അവരുടെ സ്വന്തം സ്നേഹത്താൽ അവർ സ്വയം പ്രശംസിച്ചു. സ്വന്തം വിഡ്ഢിത്തം കാണുവാൻ കഴിയാത്തവിധം അവർ സ്വയം ആകൃഷ്ടരായതിനാൽ അവരുടെ കൂട്ടുകാരെ തന്നെ അവർ വെറിപ്പിച്ചു. തങ്ങളെക്കുറിച്ചുള്ള അവരുടെ സ്വന്തം അമിതമായ വീർപ്പിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഈ ആളുകൾ എപ്പോഴെങ്കിലും അവരുടെ മഹത്വ സ്വപ്നങ്ങളിൽ നിന്ന് പുറത്തുവരുമെന്ന് വിശ്വസിക്കുവാൻ കഴിയുകയില്ല. വ്യക്തിപരമായി താഴ്മ ധരിക്കണമെന്നുള്ള യേശുവിന്റെ ആഹ്വാനത്തെ തിരസ്ക്കരിക്കുന്ന എല്ലാവർക്കും സംഭവിക്കാവുന്നത് ഇതാണ്. അവർ സ്വയം വളകരെയധികം മതിപ്പുളവാക്കി, എല്ലാം നഷ്ടപ്പെടുത്തുന്നു യേശു ഇന്ന് നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളിൽ വളരെയധികം മതിപ്പുളവാക്കാതെ താഴ്മധരിക്കുവാൻ നമുക്ക് തീരുമാനിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
താഴ്മധരിച്ചുകൊണ്ട് അങ്ങയുടെ വചനപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
