Uncategorized

“ശരിയായ ഭയം”

വചനം

ആവർത്തനം 2 :   25

നിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിങ്കീഴെങ്ങും ഉള്ള ജാതികളുടെ മേൽ വരുത്തുവാൻ ഞാൻ ഇന്നു തന്നേ തുടങ്ങും; അവർ നിന്റെ ശ്രുതി കേട്ടു നിന്റെ നിമിത്തം വിറെക്കുകയും നടുങ്ങുകയും ചെയ്യും.

നിരീക്ഷണം

മരുഭൂമിയിലെ നാൽപ്പത് വർഷത്തെ പ്രവാസത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ, മോശയോട് കർത്താവ് പറഞ്ഞ വാക്കുകൾ ഇവയായിരുന്നു. നീശക്തനാകും, കാരണം നിന്റെ നാമം സ്മരിക്കുമ്പോൾ ഭൂമിയിലെ എല്ലാ ജനതകളും നിന്നെ ഭയപ്പെടുവാൻ ഞാൻ ഇടയാക്കും.

പ്രായോഗീകം

ശരിയായ ഭയം എന്ന് പറയുന്നത് ഈ വേദഭാഗത്ത് നമുക്ക് കാണുവാൻ കഴിയും. കനാൻ ദേശത്തോട് സമീപിക്കുമ്പോൾ ദൈവം മോശയോട് പറഞ്ഞു, നിന്റെ നാമം ഉച്ചരിക്കുമ്പോൾ തന്നെ നിന്റെ ശത്രുക്കളിൽ അസാധാരണമായ ഒരു ഭയം വരുത്തുവാൻ ഞാൻ പോകുന്നു, തീർച്ചയായും ദൈവം തന്റെ വാഗ്ദത്തം പാലിച്ചു. മുമ്പൊരിക്കലും ഇല്ലാത്തവിധം പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും മധ്യസ്ഥത വഹിക്കുവാനും സമയമായിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ പ്രീതി ഇപ്പോൾ അവന്റെ സഭയിലുണ്ട്. ഭയത്തോടെ പിന്നോട്ട് പോകുവാനുള്ള സമയമല്ല ഇത്, ഇല്ല. ദൈവത്തിങ്കലേയ്ക്ക് അടുക്കുവാനുള്ള സമയമാണിത്. നമുക്ക് ചെയ്യുവാൻ കഴിയുന്നതെല്ലാം നമ്മൾ ചെയ്താൽ, യേശു തിനിക്ക് ചെയ്യുവാൻ കഴിയുന്നതെല്ലാം ചെയ്യും. ദൈവപൈതലേ, രക്ഷയുടെസന്ദേശം നിരസിക്കുന്നവരുടെ ജീവിത്തിൽ ശരിയായ ഭയം സ്ഥാപിക്കപ്പെടണമെന്ന് പ്രാർത്ഥിക്കുവാനുള്ള സമയമാണിത്. അവർ നിശിച്ചുപോകുന്ന തരത്തിലല്ല, മറിച്ച് അവർ നമ്മുടെ വഴിയിൽ നിന്ന് മാറിനിൽക്കും, അങ്ങനെ നമുക്ക് ജോലി പൂർത്തിയാക്കുവാനും അങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ മനസ്സ് മാറി അവരും ദൈവത്തിൽ ആശ്രിക്കുവാനും ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ അറിയാത്തവർക്ക് യഥാർത്ഥ ഭയം വരുത്തുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x