“നാം വിശേഷതയുള്ളവരാണ്”
വചനം
ആവർത്തനം 14 : 2
നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
നിരീക്ഷണം
മോശ മരിക്കുന്നതിനും യോശുവ അവരെ വാഗ്ദത്ത ദേശത്തേക്ക് നയിക്കുന്നതിനും തൊട്ടുമുമ്പ്, മോശ യിസ്രായേൽ ജനതയോട് പറഞ്ഞ വാക്കുകളാണിത്. അദ്ദേഹം പറഞ്ഞത്, നിങ്ങൾ യഹോവെക്കു വിശുദ്ധജനമല്ലോ, തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ്.
പ്രായോഗീകം
യേശുവിന്റെ അനുയായികളായ നാം അവന്റെ സഭയുടെ ഭാഗമാണ്. പുതിയ നിയമ സഭ ക്രിസ്തുവിന്റെ മണവാട്ടിയാണെന്നും, പഴയനിയമത്തിൽ യിസ്രായേലിന് നൽകിയ എല്ലാം വാഗ്ദത്തങ്ങളും പുതിയനിയമത്തിലെ സഭയ്ക്ക് നൽകപ്പെട്ടതാണെന്നും നാം വിശ്വസിക്കുന്നു. ഇന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് ദൈവസഭയുടെ അംഗങ്ങളായിരിക്കുന്നത്. എങ്കിലും യേശു വ്യക്തി പരമായി നമ്മോട് സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നു. നമ്മെക്കുറിച്ച് മറ്റുള്ളവർ തെറ്റായും ദുഷ്ട കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്ന് നമുക്ക് അറിയാം. നിങ്ങളുടെ ആത്മാവിന്റെ ശത്രു എപ്പോഴും നിങ്ങളുടെ വിശ്വാസത്തെയും മുന്നോട്ട് പോകുവാനുള്ള ഇച്ഛാശക്തിയെയും നശിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട് എന്നും നമുക്ക് അറിയാം. മുന്നോട്ട് പോകണമോ വേണ്ടയോ എന്ന ചോദ്യം പലപ്പോഴും ചോദിക്കാറുണ്ട്, നിരവധി പ്രാവശ്യം വ്യക്തിപരമായി പരീക്ഷണങ്ങൾ നേരിടേണ്ടിയും വരുന്നുണ്ട്. ആകയാൽ, നാം നമ്മുടെ പൂർണ്ണ ഹൃദയം അറിയുന്ന ദൈവം നമ്മോടുകൂടെയുണ്ട് എന്ന ഉറപ്പിൽ മുന്നോട്ട് പോകണം, അങ്ങനെയെങ്കിൽ മാത്രമേ നമുക്ക് അവനിൽ പൂർണ്ണമായി ആശ്രയിക്കുവാനും നാം ദൈവത്തിന്റെ സ്വന്ത ജനമാണെന്നുള്ള ചിന്തയിൽ ജീവിക്കുവാനും കഴിയുകയുള്ളൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സ്വന്തജനമായിരിപ്പാൻ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു, ആകയാൽ അപ്രകാരം ജീവിക്കുവൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
