“ഞാൻ എളിയവനും ദരിദ്രനും”
വചനം
സങ്കീർത്തനം 86 : 1
യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
നിരീക്ഷണം
ഏറ്റവും സമ്പന്നരായ രാജാക്കന്മാരിൽ ഒരാളായിരുന്നു യിസ്രായേലിലെ ദാവീദ് രാജാവ്. തന്റെ സ്വർഗ്ഗസ്ഥനായ പിതാവ് എത്ര മഹാനാണെന്നതിനെക്കുറിച്ചുള്ള ഒരു ആത്മീയ തിരിച്ചറിവ് തനിക്ക് ലഭിച്ച നിമിഷത്തിൽ, “ഞാൻ എളിയവനും ദരിദ്രനും” എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു.
പ്രായോഗീകം
ശലോമോന്റെ ആലയത്തിലെ സ്വർണ്ണത്തിന്റെ മൂല്യം മാത്രം ഇന്നത്തെ കണക്കിൽ ഏകദേശം 194 ബില്യൺ ഡോളർ വരും! അതിൽ വെള്ളി ഉൾപ്പെടുത്തിയിട്ടില്ല കേട്ടോ!! ഈ ആലയം പണിയുന്നതിനായി ഏറ്റവും വലിയ സംഭാവന നൽകിയത് അദ്ദേഹത്തിന്റെ പിതാവായ ദാവീദാണ്. അങ്ങനെയുള്ള ദാവീദ് കർത്താവിനോട് താൻ “എളിയവനും ദരിദ്രനും” ആണെന്ന് പറയുന്നത് കേൾക്കുമ്പോൾ ഒരുപക്ഷേ വിചിത്രമായി തോന്നാം. എന്നാൽ ഈ സന്ദർഭത്തിൽ ദാവീദ് സംസാരിക്കുന്നത് പണത്തെക്കുറിച്ചല്ല. തികച്ചും താരതമ്യപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. തന്റെ നിസ്സാരതയുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ ദൈവത്തിനുള്ള അതിമഹത്തായ അനന്തതയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഒരുപക്ഷേ, ഈയൊരു പ്രസ്താവനയായിരിക്കാം ദാവീദിനെ “ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ” എന്ന് പറഞ്ഞത്. ആ സത്യം അദ്ദേഹം ശരിക്കും തിരിച്ചറിഞ്ഞിരുന്നു! “ദൈവം മഹാനാണ്, ഞാനോ അങ്ങനെയല്ല!” ആ സത്യം നമ്മളും തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, “ഞാൻ എളിയവനും ദരിദ്രനും!” എന്ന് ഉറച്ച ബോധ്യത്തോടെ പറയാൻ നമുക്കും സാധിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
ദാവീദ് രാജാവ് ഞാൻ എളിയവനും ദരിദ്രനും എന്ന് പറഞ്ഞു, അങ്ങനെയെങ്കിൽ ഞാൻ എന്തുള്ളൂ കർത്താവേ. ആമേൻ.
