Uncategorized

“പാപം മറച്ചുവെക്കുവാൻ കഴിയുകയില്ല”

വചനം

സംഖ്യാപുസ്തകം 32 :   23

എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.

നിരീക്ഷണം

യിസ്രായേലിന്റെ പന്ത്രണ്ട് ഗേത്രങ്ങളിൽ രണ്ടെണ്ണമായിരുന്നു ഗാദ്യരും, രൂബേന്യരും. യിസ്രായേല്യർ യോർദ്ദാൻ കടന്ന് കനാന്യരെ തോൽപ്പിക്കുന്നതിനുമുമ്പ്, ഈ രണ്ട് ഗോത്രങ്ങളും യോർദ്ദാന്റെ കിഴക്കുവശത്തുള്ള ദേശം ഇഷ്ടപ്പെട്ടു. മോശ അത് അവർക്ക് അവകാശമായി നൽകി, എന്നാൽ കനാൻ നാട് അവകാശമാക്കുന്നതുവരെ തങ്ങളുടെ സഹോദരന്മാർക്കുവേണ്ടി പോരാടുമെന്ന് അവർ മോശയോട് വാഗ്ദത്തം ചെയ്തു. മോശ സമ്മതിച്ചു, പക്ഷേ നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ പാപം നിങ്ങളെ പിന്തുടരുമെന്ന് ഉറപ്പാണ് എന്ന് മോശ അവരോട് പറഞ്ഞു.

പ്രായോഗീകം

നമ്മുടെ ജീവിത്തിൽ ഒരിക്കലും പാപത്തെ മറച്ചുവെയ്ക്കുവാൻ കഴിയുകയില്ല, അത് എപ്പോഴും നമ്മെ പിൻതുടർന്നുകൊണ്ടിരിക്കും. പാപം ചെയ്തിട്ട് അത് മറച്ചുവെയ്ക്കുവാൻ ശ്രമിക്കുന്നവരെ നമുക്ക് ചുറ്റും കാണുവാൻ കഴിയും. അവരുടെ പാപം എന്നായാലും പുറത്തുവരുക തന്നെ ചെയ്യും. ആകയാൽ നമുക്ക് പാപം ചെയ്യാതെ നമ്മെ തന്നെ സൂക്ഷിക്കുവാൻ ശ്രമിക്കാം. അഥവാ നാം പാപം ചെയ്തുപോയെങ്കിൽ പുതിയനിയമ വിശ്വാസികളായ നമുക്ക് യേശുവിനോട് ക്ഷമയാചിച്ചാൽ ദൈവം നമ്മോട് ക്ഷമിക്കും എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പാപങ്ങളെ മറച്ചുവെയ്ക്കാതെ അങ്ങയോട് ക്ഷമയാചിക്കുന്നു. എന്റെ പാപങ്ങളെ ക്ഷിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x