Uncategorized

“സേവനത്തിലൂടെയുള്ള നേതൃത്വം”

വചനം

മർക്കോസ് 9 :   35

അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.

നിരീക്ഷണം

യേശുവിന്റെ ശിഷ്യന്മാർ അവന്റെ മഹത്വത്തിൽ ആകൃഷ്ടരായി. അവരും വലിയവരാകാൻ അതിയായി ആഗ്രഹിച്ചു, പക്ഷേ അത് എങ്ങനെയാണെന്ന് അവർക്ക് മനസ്സിലായില്ല. യേശു അവരോട് പറഞ്ഞത്, വലിയവരാകുവാൻ ആഗ്രഹിക്കുന്നവർ ആദ്യം അവരുടെ ദാസനാകുകയും അവരെ സേവിക്കുകയും വേണം എന്ന്.

പ്രായോഗീകം

നയിക്കുവാനുള്ള യഥാർത്ഥ മാർഗം ആദ്യം സേവിക്കുക എന്നതാണ്. ദൈവത്തിനും സഹമനുഷ്യർക്കും വേണ്ടിയുള്ള സേവനമാണ് നേതൃത്വത്തിലേക്കുള്ള വാതിൽ. രാജാക്കന്മാർക്ക് മാത്രമേ യഥാർത്ഥത്തിൽ ഒരു അനുയായിയെ ആവശ്യപ്പെടുവാൻ കഴിയൂ. എന്നിരുന്നാലും, ആത്യന്തിക രജാവായ യേശു ഈ ലോകത്തിൽ വന്നപ്പോൾ അതുവരെയുണ്ടായിരുന്ന രീതിയ്ക്ക് മാറ്റം വരുത്തി. മുകളിൽ നിന്ന് താഴേക്ക് എന്ന സ്വേച്ഛാധിപത്യത്തിൽ നിന്നുള്ള അധികാര ജീവിതം ആയിരുന്നില്ല യേശുവിന്റേത്. യേശു താഴെ നിന്ന് ആരംഭിച്ചു, തന്റെ പ്രവർത്തികളിലൂടെ നിസ്സാരമായ ഒരു ജീവിത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് അവൻ നമ്മെ പഠിപ്പിച്ചു. എന്നിട്ടും യേശുവിന്റെ ലക്ഷ്യം ഒരിക്കലും മഹാൻ ആകുക എന്നായിരുന്നില്ല. യഥാർത്ഥ നേതാക്കൾ സേവനത്തിലൂടെ ചുറ്റുമുള്ളവരുടെ ആത്മവിശ്വാസം നേടുന്നു, മറ്റുള്ളവരെ സമൃദ്ധമായ ജീവിത്തിലേക്ക് നയിക്കുവാൻ അവരെ അനുവദിക്കുന്നു. ഫലത്തിൽ യേശു നമ്മെ പഠിപ്പിച്ചത് മറ്റുള്ളവരെ സേവിച്ചുകൊണ്ട് നേതൃത്വത്തിലേയക്ക് എത്തുക, എന്നതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ളവരെ ആത്മാർദ്ധമായി സേവിച്ചുകൊണ്ട് നേതൃത്വത്തിലേയക്ക് എത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x