Uncategorized

“എന്തുകൊണ്ട് തിന്മ?”

വചനം

2 ദിനവൃത്താന്തം  12 : 14

യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു.

നിരീക്ഷണം

ശലോമോന്റെ പുത്രനായിരുന്നു രെഹബയാം, വിവേകക്കുറവ് ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ അദ്ദേഹത്തിന് യിസ്രയേലിനെ ഒന്നിച്ച് നില നർത്തുവാൻ കഴിയുമായിരുന്നു. എല്ലാറ്റിലും ഉപരിയായി, കർത്താവിനെ അന്വേഷിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.

പ്രായോഗീകം

ഭരണത്തിന്റെ തുടക്കത്തിൽ രെഹബയാം എടുത്ത അഹങ്കാരപൂർണ്ണമായ തീരുമാനങ്ങൾ കാണുമ്പോൾ, തന്റെ പിതാവായ ശലോമോനെ അദ്ദേഹം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ അതോ അദ്ദേഹത്തോടെപ്പം ഒരു നേരമെങ്കിലും ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്ന് നാം അത്ഭുതപ്പെട്ടുപോകും. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ജ്ഞാനിയായ വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ പിതാവായ ശലോമോൻ രാജാവ്; എന്നാൽ രെഹബയാം ആകട്ടെ, ആ മരത്തിൽ നിന്ന് വളരെ ദൂരേക്ക് വീണുപോയ ഒരു ഫലം പോലെയായിരുന്നു (അതായത്, പിതാവിന്റെ ഗുണങ്ങളൊന്നും അദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല). അവരെ രണ്ടുപേരെയും താരതമ്യം ചെയ്താൽ, ശലോമോൻ തന്റെ ഭരണ കാലം ആരംഭിച്ചത് ദൈവവുമായി സംസാരിച്ചുകൊണ്ടായിരുന്നെങ്കിൽ,രെഹബയാം അത് തുടങ്ങിയത് തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടായിരുന്നു. അതാണ് അദ്ദേഹത്തിന്റെ പദനത്തിന് കാരണമായത്. പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുന്നതിൽ അദ്ദേഹത്തിന്റെ മനസ്സ് ഉറച്ചിരുന്നില്ല. എന്തുകൊണ്ട് തിന്മ? എന്ന ചോദ്യം തത്വചിന്തകരും സാമൂഹ്യശാസ്ത്രജ്ഞരും കാലങ്ങളായി ചോദിച്ചുവരുന്നുണ്ട്. ഒരു രാജാവ് പൂർണ്ണ ഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണ് തിന്മ സംഭവിച്ചതെന്ന് തിരുവചനം ഇവിടെ നമ്മെ പഠിപ്പിക്കുന്നു. രാജാക്കന്മാർക്കും സാധാരണക്കാർക്കും ഒരുപോലെ ബാധകമായ കാര്യമാണിത്. കർത്താവിനെ അനേഷിക്കുന്നതിൽ നമ്മുടെ ഹൃദയത്തെ ഉറപ്പിക്കുവാനുള്ള അവസരം ഇന്ന് നമുക്കുണ്ട്. അതിനായി നമുക്ക് ശ്രമിക്കാം, അപ്പോൾ തിന്മ ഇല്ലാതെയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ കൂടുതൽ അന്വേഷിക്കുവാനും എന്റെ ഹൃദയം അങ്ങയിൽ ഉറപ്പിച്ച് ജീവിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x