“പാടിയും സ്തുതിച്ചും”
വചനം
2 ദിനവൃത്താന്തം 20 : 22
അവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോൾ: യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി.
നിരീക്ഷണം
ആ സന്ദർഭത്തിൽ, യഹോശാഫാത്ത് രാജാവും യഹൂദാ ജനതയും എണ്ണത്തിൽ വളരെ കുറവായിരുന്നു. പ്രാർത്ഥനയ്ക്കായി ഒത്തുചേർന്നശേഷം, കർത്താവിനെ സ്തുതിച്ചും പാടിയും കൊണ്ട് ശത്രുക്കളെ നേരിടാൻ അവർ തീരുമാനിച്ചു. തുടർന്ന്, തന്റെ ജനത്തിന്റെ സ്തുഗീതങ്ങളിലും ആരാധനയിലും പ്രസാദിച്ചിരുന്നതുകൊണ്ട് ദൈവം അവരുടെ ശത്രുക്കളെ മുഴുവൻ പരാജയപ്പെടുത്തി.
പ്രായോഗീകം
നാളെ എന്തു സംഭവിക്കും എന്നോ അല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്ന ശത്രുക്കളെക്കുറിച്ചോ ആകുലപ്പെടുന്നതിനു പകരം യേശുവിനെ സ്തുതിച്ചും പാടിയും കൊണ്ട് സമയം ചിലവഴിക്കുന്നതല്ലേ കൂടുതൽ നല്ലത്? നമ്മുടെ മഹാനായ ദൈവത്തിന്റെ നന്മയ്ക്കും കൃപയ്ക്കും ശക്തിക്കും ഒരവസാനവുമില്ല. ഇന്നലെയും ഇന്നും എന്നേക്കും നമ്മുടെ ദൈവം മാറ്റമില്ലാത്തവനാണ്, അവിടുന്ന് ഒരിക്കലും മാറുകയില്ല. യഹോശാഫാത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തിയ അതേ ദൈവം തന്നെയാണ് ഇന്നും നമ്മൾ ആരാധിക്കുന്ന ദൈവം. അതിനാൽ കർത്താവിനെ സ്തുച്ചും പാടിയും ഇന്നത്തെ വെല്ലുവിളികളെ നേരിടുവാൻ നമുക്ക് തയ്യാറാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ പാടിയും സ്തുതിച്ചുകൊണ്ട് എന്റഎ വെല്ലുവിളികളെ നേരിടുവാൻ എനിക്ക് കൃപ നൻകുമാറാകേണമേ. ആമേൻ
