“നീതിക്കായി പരിശീലനം ലഭിക്കുവാൻ”
വചനം
2 തിമൊഥെയൊസ് 3 : 16
എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
നിരീക്ഷണം
യുവാവായ തിമൊഥെയൊസിനു വേണ്ടി രണ്ട് ലേഖനങ്ങൾ അപ്പോസ്ഥലനായ പൗലോസ് എഴുതിയിരിക്കുന്നു. രണ്ടാം ലേഖനം എഴുതി അവസാനിപ്പിക്കുമ്പോൾ, പൗലോസ് ഇപ്രകാരം പറഞ്ഞു നീതി പരിശീലിക്കുവാൻ കഴിയുന്ന ഏക മാർഗ്ഗം തിരുവചനങ്ങൾ പഠിക്കുക എന്നതാണ്.
പ്രായോഗീകം
അപ്പോസ്ഥലനായ പൗലോസ് ഈ ലേഖനം എഴുതുപ്പോൾ വേദപുസ്തകത്തിന് ഔദ്യോഗികമായി (വേദപുസ്തക കാനോൻ) അംഗീകാരം ലഭിച്ചരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, പ്രധാനമായും പഴയ നിയമത്തിലെ തിരുവെഴുത്തുകളെയാണ് അപ്പസ്തോലൻ ഇവിടെ പരാമർശിച്ചത്. അക്കാലത്ത് അവർക്ക് ലഭ്യമായിരുന്നത് പഴയ നിയമത്തിന്റെ ചില ഭാഗങ്ങളും, അതിൽത്തന്നെ പ്രധാനമായും തോറയും (മോശയുടെ ന്യായപ്രമാണം) മാത്രമായിരുന്നു. എങ്കിലും, ദൈവവചനത്തിന് പൗലോസ് അതീവ പ്രാധാന്യം നൽകി. അന്ന് ലഭ്യമായിരുന്ന വചനം ഏതായിരുന്നാലും, നീതിയിൽ വളരുന്നതിനുള്ള ഏക മാർഗ്ഗം ആ വചനം വായിക്കുകയും അതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുകയാണെന്ന് പൗലോസിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. നാം അറിഞ്ഞിരിക്കേണ്ട കാര്യം ഇതാണ്: ഇന്നും ഇതിന് യാതൊരു മാറ്റവും വന്നിട്ടില്ല! ഇന്ന് നമുക്ക് സമ്പൂർണ്ണ വേദപുസ്തകം ലഭ്യമാണ്; “നീതിക്കായി പരിശീലനം നേടുന്നതിന്” എന്നും ഏറ്റവും മികച്ച മാർഗ്ഗം വേദപുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക എന്നതുതന്നെയാണ്!
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവനേക്കാൾ അങ്ങയുടെ വചനം മുറുകെപ്പിടിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു! വചനത്തിലൂടെ നീതിയുടെ അഭ്യസനം പ്രാപിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ.
